15 Wednesday
July 2026
2026 July 15
1448 Mouharrem 29

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്നത് ഫാസിസ്റ്റ് തന്ത്രം-ഐ എസ് എം

എറണാകുളം ജില്ല ഐ എസ് എം പറവൂരില്‍ സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സില്‍ എം എന്‍ പിയേഴ്‌സണ്‍ പ്രഭാഷണം നടത്തുന്നു.

പറവൂര്‍: മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് ഭരിക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങളെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് എറണാകുളം ജില്ല ഐ എസ് എം സംഘടിപ്പിച്ച യുവജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പൈതൃകവും ജനാധിപത്യ മൂല്യവും മതേതരത്വവുംം കാത്തു സൂക്ഷിക്കണമെന്നും ലോകത്തിനു തന്നെ മാതൃകയായ ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെന്നും പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്തു രാജ്യത്തെ എല്ലാ പൗരന്‍ മാര്‍ക്കും തുല്യനീതി ലഭ്യമാക്കണം. പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് മദനി ഉദ്ഘാടനം ചെയ്തു. എന്‍ എം പിയേഴ്‌സണ്‍, വി ആര്‍ അനൂപ്, വി നിഥിന്‍, ബേസില്‍ മുക്കത്ത്, റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. സിജാദ് കൊച്ചി അധ്യക്ഷത വഹിച്ചു. അയ്യൂബ് എടവനക്കാട്, ഫിറോസ് കൊച്ചി, ഹര്‍ഷാദ് എടവനക്കാട്, സജ്ജാദ് ഫാറൂഖി, സാബിക് മാഞ്ഞാലി, ഷാജി മാഞ്ഞാലി പ്രസംഗിച്ചു. `

Back to Top