പുത്തനത്താണി മണ്ഡലം സര്‍ഗോത്സവ്
പുത്തനത്താണി മണ്ഡലം സര്‍ഗോത്സവ വിജയികള്‍ക്ക് മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനന്‍ ട്രോഫികള്‍ വിതരണം ചെയ്യുന്നു
കല്‍പകഞ്ചേരി: മണ്ഡലം എം എസ് എമ്മും സി ഐ ഇ ആറും സംഘടിപ്പിച്ച പുത്തനത്താണി മണ്ഡലം സര്‍ഗോത്സവത്തില്‍ 245 പോയിന്റ് നേടി രണ്ടത്താണി ജേതാക്കളായി, ചെറവന്നൂര്‍ (212) രണ്ടാം സ്ഥാനവും വാദിമനാര്‍ (210) മൂന്നാം സ്ഥാനവും നേടി. സര്‍ഗോത്സവം ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാനായര്‍ ഉദ്ഘാടനം ചെയ്തു. എ കെ എം എ മജീദ് അധ്യക്ഷത വഹിച്ചു. ടി ഇബ്‌റാഹീം അന്‍സാരി, പി ഷബിന്‍, കെ അസിന്‍ മര്‍സൂഖ്, എ സുഹ്‌റ അയ്യൂബ്, ടി നിയാസ്, ദിംഷ തെയ്യമ്പാട്ടില്‍, സി അബ്ദുല്‍ജബ്ബാര്‍, മജീദ് കണ്ണാടന്‍, നൗഫല്‍ പറവന്നൂര്‍, യൂനുസ് മയ്യേരി പ്രസംഗിച്ചു. വിജയികള്‍ക്ക് മാറാക്കാര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനന്‍ ട്രോഫികള്‍ വിതരണം ചെയ്തു.
