15 Wednesday
July 2026
2026 July 15
1448 Mouharrem 29

കുടുംബ സംഗമം

പള്ളുരുത്തി: കെ എന്‍ എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അതിജീവനം-2020’ ന്റെ പ്രചരണാര്‍ഥം പള്ളുരുത്തി മണ്ഡലത്തില്‍ തഴുപ്പ്, നമ്പ്യാപുരം, തങ്ങള്‍ നഗര്‍, കെ എം പി നഗര്‍, കണ്ടത്തില്‍ പറമ്പ്, പുളിത്തറപ്പറമ്പ് എന്നിവിടങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടത്തി. വി മുഹമ്മദ് സുല്ലമി, വി എ ഇബ്‌റാഹീം മദനി, ഫജര്‍ കൊച്ചി, മുഹമ്മദ് റഫീഖ്, ഷിയാസ് സലഫി ക്ലാസ്സെടുത്തു.
പെരുമ്പാവൂര്‍ മണ്ഡലം പ്രചാരണോദ്ഘാടനം ചേലകുളം ജംഗ്ഷനില്‍ നടന്നു. കെ എം സലിം അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി എം കെ ഷാക്കിര്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ബുസ്താനി പ്രഭാഷണം നടത്തി. പി എം സലീം, പി എസ് നിയാസ് പ്രസംഗിച്ചു

 

Back to Top