അനുസ്മരണം -പുത്തന്‍പുരയില്‍ അബൂബക്കര്‍
വെളിയങ്കോട്: കെ എന്‍ എം (മര്‍കസുദ്ദഅ് വ) പഞ്ചായത്ത് വൈ.പ്രസിഡന്റ് പുത്തന്‍ പുരയില്‍ അബൂബക്കര്‍ (58) നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയായിരുന്ന അദ്ദേഹം മതസാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ സജീവമായിരുന്നു. ബഹ്റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ട്രഷറര്‍, ബഹ്റൈന്‍ കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റ്, ബഹ്റൈന്‍ വെളിയങ്കോട് മഹല്ല് ജമാഅത്ത് വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സുലൈഖയാണ് ഭാര്യ. മക്കള്‍: നബീല്‍, ഹാബീല്‍. പിതാവ് പരേതനായ കരുവീട്ടില്‍ ബാപ്പിനു. മാതാവ്: നാനകുഴിയില് ബീമു. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ.
അബ്ദുല്‍ഖാദര്‍ കടവനാട്
