13 Monday
July 2026
2026 July 13
1448 Mouharrem 27

തിരൂര്‍ മണ്ഡലം സര്‍ഗോത്സവം

തിരൂര്‍ മണ്ഡലം സി ഐ ഇ ആര്‍ സര്‍ഗോത്സവത്തില്‍ യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി സമ്മാനദാനം നിര്‍വഹിക്കുന്നു.

തിരൂര്‍: സി ഐ ഇ ആര്‍ മണ്ഡലം മദ്രസ സര്‍ഗോത്സവത്തില്‍ തെക്കന്‍ കുറ്റൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ ജേതാക്കളായി. പരന്നേക്കാട് മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ രണ്ടാംസ്ഥാനവും ചേന്നര മദ്‌റസത്തുല്‍ സലഫിയ്യ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ആറ് വിഭാഗങ്ങളിലായി 25 ഇനങ്ങളിലായി അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി സമ്മാന വിതരണം നടത്തി. കെ എന്‍ എം തിരൂര്‍ മണ്ഡലം പ്രസിഡന്റ് സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.വി പി ഉമര്‍, ഹുസൈന്‍ കുറ്റൂര്‍, അറഫാത്ത് പറവണ്ണ, സഹീര്‍ വെട്ടം, കെ ആയിഷ, പി നിബ്രാസുല്‍ ഹഖ്, സക്കരിയ്യ കുറ്റൂര്‍, മുഫീദ് നെല്ലിക്കാട്, സി എം ഷഹല്‍ സാദിഖ്, ഷഹല്‍ മംഗലം, അബ്ദുറഹിമാന്‍ തിരുര്‍, ഹമീദ് ചേന്നര പ്രസംഗിച്ചു.

Back to Top