15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഐ എസ് എം ബ്രദര്‍നാറ്റ് ജൈവ കൃഷിത്തോട്ടത്തില്‍ തൈ നട്ടു

ബ്രദര്‍നാറ്റിന്റെ കീഴില്‍ നടന്ന ജൈവ കൃഷിത്തോട്ടം തൈ നടല്‍ ഉദ്ഘാടനം

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ പരിസ്ഥിതി ആരോഗ്യ വകുപ്പായ ബ്രദര്‍നാറ്റിന്റെ സംസ്ഥാനതല ജൈവ കൃഷിയിടം തിരുവണ്ണൂരില്‍ പച്ചക്കറി തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കൃഷി ഓഫീസര്‍ മുഹമ്മദ് സ്വാലിഹ്, ബ്രദര്‍നാറ്റ് കണ്‍വീനര്‍ സിദ്ദീഖ് തിരുവണ്ണൂര്‍, എഞ്ചിനീയര്‍ രാമചന്ദ്രന്‍, റഫീഖ് നല്ലളം, അബ്ദുസ്സലാം ഒളവണ്ണ പങ്കെടുത്തു. നാല്‍പത് സെന്റ് സ്ഥലത്തില്‍ ചീര, പയര്‍, വെണ്ട, മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ ബ്രദര്‍നാറ്റിന്റെ കീഴില്‍ ജൈവ കൃഷി വ്യാപകമായി നടന്നുവരുന്നു.

Back to Top