ഏകശിലാത്മക ആശയങ്ങളിലേക്ക് നയിക്കുന്നവരെ ഒറ്റപ്പെടുത്തണം: എം എസ് എം
കോഴിക്കോട് നടന്ന എം എസ് എം സംസ്ഥാന കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: സാമൂഹിക വളര്‍ച്ചയുടെ അടിസ്ഥാനം സംവാദമണ്ഡലങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ഏകശിലാത്മക ആശയങ്ങളിലേക്ക് നയിക്കുന്നവരെ ആശയപരമായും സര്‍ഗാത്മകമായും പ്രതിരോധിക്കണമെന്നും ഒറ്റപ്പെടുത്തണമെന്നും എം എസ് എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. സമകാലീന സാഹചര്യങ്ങള്‍ മനസ്സിലാക്കി സി എ എ, എന്‍ ആര് സി പോലുള്ളവ നടപ്പിലാക്കുന്നവരുടെ ഒളിയജണ്ടകള്‍ തിരിച്ചറിഞ്ഞു കലാലയങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കാമ്പസുകളില്‍ വ്യാപിക്കുന്ന ഗാംങ്ങിസവും ലഹരിയുടെ ഉപയോഗവും തടയാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് സക്രിയമായ ഇടപെടല്‍ അത്യന്താപേക്ഷിതമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട് ഹവ്വ കോളജില്‍ നടന്ന കൗണ്‍സില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി കെ പി സകരിയ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സി എ ഉസാമക്ക് ഉപഹാരം നല്കി. സംസ്ഥാന ജന.സെക്രട്ടറി സഹീര്‍ വെട്ടം, നബീല്‍ പാലത്ത്, നസീഫ് അത്താണിക്കല്‍, റിഹാസ് പുലാമന്തോള്‍, അദീബ് പൂനൂര്, നദീര്‍ മൊറയൂര്‍, ഡോ. സാബിത്, ജസീം സാജിദ്, ജസിന് നജീബ്, ഫിറോസ് ഐക്കരപ്പടി, ഇസ്ഹാഖ് കടലുണ്ടി, ഒമര്‍ യാസിഫ്, ഹാസില്‍ മുട്ടില്‍ പ്രസംഗിച്ചു.
