7 Saturday
March 2026
2026 March 7
1447 Ramadân 18

പുളിക്കല്‍ മദ്‌റസക്ക് ഓവറോള്‍

കൊണ്ടോട്ടി മണ്ഡലം സര്‍ഗോത്സവ ജേതാക്കള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട് ട്രോഫി നല്‍കുന്നു.

കൊണ്ടോട്ടി: മണ്ഡലം സി ഐ ഇ ആര്‍ കോംപ്ലക്‌സും എം എസ് എമ്മും വാഴക്കാട് കാരുണ്യഭവനില്‍ സംഘടിപ്പിച്ച സര്‍ഗോത്സവത്തില്‍ പുളിക്കല്‍ മദ്‌റസത്തുല്‍ ഫുര്‍ഖാന്‍ ഓവറോള്‍ നേടി. പണിക്കരപ്പുറായ ദാറുദ്ദഅ്‌വ മദ്‌റസ രണ്ടാംസ്ഥാനവും കോട്ടപ്പുറം മദ്‌റസത്തുല്‍ മുജാഹിദീന്‍ മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ വൈ.പ്രസിഡന്റ് മുഹമ്മദ് എന്ന കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് സുഹറ, കെ എന്‍ എം മണ്ഡലം സെക്രട്ടറി എം കെ ബഷീര്‍ പുളിക്കല്‍, ട്രഷറര്‍ അഹമ്മദ് സഗീര്‍ മൗലവി, ബി പി എ ബഷീര്‍, ഷബീര്‍ അഹമ്മദ്, മുബഷിറ ടീച്ചര്‍, ബി പി എ ഗഫൂര്‍, കെ എ ഷുക്കൂര്‍, യു കെ നിസാര്‍ അലി പ്രസംഗിച്ചു.

Back to Top