5 Friday
December 2025
2025 December 5
1447 Joumada II 14

‘നാസ’യുടെ ചരിത്രത്തില്‍ ഹൈദരാബാദുകാരന്‍

ചരിത്രപ്രധാന ദൗത്യങ്ങള്‍ക്കൊരുങ്ങുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ‘നാസ’യുടെ വരുംപദ്ധതികളില്‍ ഇന്ത്യന്‍ സാന്നിധ്യവും. ചൊവ്വയില്‍ മനുഷ്യനെ ഇറക്കുകയെന്ന ദൗത്യമടക്കമുള്ള ആര്‍ടെമിസ് പ്രൊജക്ടിലേക്ക് പരിശീലനം പൂര്‍ത്തിയാക്കിയ 11 പേരിലൊരാളായി ഹൈദരാബാദില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ കുടുംബത്തിലെ രാജ ജോണ്‍വര്‍പുതൂര്‍ ചാരിയും.
18000 അപേക്ഷകരില്‍ നിന്ന് 2017ല്‍ തെരഞ്ഞെടുക്കപ്പെട്ട് നാസയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് യു എസ് വ്യോമസേനയിലെ കേണലായ രാജ ചാരിയടക്കമുള്ളവര്‍. തന്റെ പിതാവ് ശ്രീനിവാസ ചാരിയുടെ സ്വപ്‌നമാണ് ഇന്ന് നിറവേറിയിരിക്കുന്നതെന്നാണ് രാജ ചാരി ഈ നേട്ടത്തോട് പ്രതികരിച്ചത്. യു എസ് വ്യോമ അക്കാദമിയിലും പിന്നീട് മസാചൂസറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും (എം ഐ ടി) യു എം നേവല്‍ ടെസ്റ്റ് പൈലറ്റ് ഇന്‍സ്റ്റ്റ്റിയൂട്ടിലും പഠനം പൂര്‍ത്തിയാക്കിയ ഈ 41 കാരന്‍ കാലിഫോര്‍ണിയയിലാണ് ജോലി ചെയ്യുന്നത്.

Back to Top