28 Wednesday
January 2026
2026 January 28
1447 Chabân 9

ഇറാനില്‍ ആഭ്യന്തര അസ്ഥിര – പി വി എം മന്‍സൂര്‍

അമേരിക്കയുമായുള്ള ബന്ധം കൂടു തല്‍ വഷളായ ഇറാനില്‍ ഉക്രൈ ന്‍ വിമാനം തകര്‍ക്കലുമായി ബന്ധപ്പെട്ട് അസ്ഥിരതകള്‍ വര്‍ധിക്കുന്നു. സംഭവം രാജ്യാന്തര തലത്തിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഇറാന്‍ ഭരണകൂടം സ്വന്തം ജനതയില്‍നിന്നും വെല്ലുവിളി നേരിടുകയാണ്. തലസ്ഥാനമായ തെഹ്‌റാനില്‍ അസാധാരണമായ പ്രതിഷേധമാണ് ഇതിന്റെ പശ്ചാത്തലത്തി ല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. സ്ത്രീകള്‍ അടക്കം നൂറുകണക്കിനാളുകള്‍ രോഷമറിയിച്ച് തെഹ്‌റാന്‍ തെരുവിലിറങ്ങി. വിമാനം വെടിവെച്ചിട്ട് മൂന്ന് ദിവസത്തിന് ശേഷം ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണകൂടം ഔദ്യോഗികമായി മാപ്പ് ചോദിച്ചപ്പോഴാണ് ജനം തെരുവിലിറങ്ങിയത്. പരമോന്നത നേതാവ് ആയത്തുല്ല അല്‍ ഖാംനഈ രാജിവെക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ഒത്തുകൂടിയ ജനങ്ങള്‍ അവിടെ നിന്ന് ഭരണകൂടത്തിനെതിരായ പ്രതിഷേധമാക്കി അത് മാറ്റുകയായിരുന്നു.
കടുത്ത ഉപരോധം മൂലം ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം സജീവമായിരുന്നു. ജനകീയനായ സുലൈമാനിയുടെ നിര്യാണത്തെ തുട ര്‍ന്ന് ഇറാന്‍ ജനത ഭരണകൂടത്തിന് പിന്തുണയുമായി ഒന്നിച്ചു. സുലൈമാനിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയ ലക്ഷക്കണക്കിനാളുകള്‍ ‘അമേരിക്കയുടെ അന്ത്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് ദിവസം പിന്നിടുമ്പോഴാണ് അതേ ജനത സ്വന്തം പരമോന്നത നേതാവിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത് എന്നതാണ് മാറ്റം.

Back to Top