പ്രകൃതി സുരക്ഷക്ക് കുടുംബിനികളുടെ പങ്ക് നിര്‍ണായകം: എം ജി എം
കോഴിക്കോട്: പ്രകൃതി സുരക്ഷക്കും, പരിസ്ഥിതി സൗഹൃദ ചുറ്റുപാടിനും കുടുംബിനികള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുവാന്‍ കഴിയുമെന്ന് നരിക്കുനി നന്മ നിലയത്തില്‍ എം ജി എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച പരിസ്ഥിതി ചര്‍ച്ച അഭിപ്രായപ്പെട്ടു. എല്ലാ വീടുകളിലും ഹരിത പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ സ്ത്രീസമൂഹം ഇടപെടണം. പ്ലാസ്റ്റിക് കവര്‍ നിരോധനം, ശുചിത്വ പരിപാലനം, ജൈവ കൃഷി വ്യാപനം എന്നിവയില്‍ ഓരോ കുടുംബാംഗങ്ങളും ശ്രദ്ധ ചെലുത്തണമെന്നും ചര്‍ച്ച സംഗമം അഭിപ്രായപ്പെട്ടു. ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. ശുക്കൂര്‍ കോണിക്കല്‍, അലവി മേച്ചേരി എന്നിവര്‍ ക്ലാസ്സെടുത്തു. ഷിറിന്‍ പുള്ളിക്കോത്ത്, സഫിയ പുല്ലോറമ്മല്‍, സീനത്ത് നരിക്കുനി പ്രസംഗിച്ചു.