1 Friday
May 2026
2026 May 1
1447 Dhoul-Qida 14

പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാമെന്നത് വ്യാമോഹം മാത്രം: കെ എന്‍ എം

എറണാകുളം: മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിച്ചെടുത്ത് സ്വാര്‍ഥലാഭമുണ്ടാക്കാനായി കേന്ദ്രഗവണ്‍മെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) എറണാകുളം ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.
കലൂര്‍ മെക്ക ഹാളില്‍ ചേര്‍ന്ന ജില്ലാ പ്രതിനിധി സംഗമത്തില്‍ കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് മദനി അധ്യക്ഷത വഹിച്ചു.
കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. വി മുഹമ്മദ് സുല്ലമി, എം കെ ശാക്കിര്‍, കെ കെ ഹുസൈന്‍ സ്വലാഹി, വി എച്ച് അബ്ദുല്‍ഖാദിര്‍, നൗഫിയ ഖാലിദ്, ഹുസ്‌ന പര്‍വീന്‍, പി എം സലീം, ഫജര്‍ കൊച്ചി, കെ എം സയ്ഫുദ്ദീന്‍, ജവാഹ് അഹ്‌സന്‍ പ്രസംഗിച്ചു.

Back to Top