7 Saturday
March 2026
2026 March 7
1447 Ramadân 18

വിഭജന നിയമത്തിനെതിരെ വനിതാ മാര്‍ച്ച്

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം ജി എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി കോട്ടക്കലില്‍ നടത്തിയ വനിതാമാര്‍ച്ച്

കോട്ടക്കല്‍: രാജ്യത്തെ പൗരന്‍മാരെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം ജി എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി കോട്ടക്കലില്‍ വനിതാ മാര്‍ച്ച് നടത്തി. സംഘപരിവാറിന്റെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള കുടില ശ്രമത്തിനെതിരെ രാജ്യമൊട്ടാകെ ഉയര്‍ന്നു വന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് റാലി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് മതത്തിന്നതീതമായി ഉയര്‍ന്നു വന്നിട്ടുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും സംഘപരിവാറിന്റെ ഫാസിസത്തിനെതിരായ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനാവില്ലെന്നും റാലി പ്രഖ്യാപിച്ചു. നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു.
ചങ്കുവെട്ടിയില്‍ നടന്ന സമാപനത്തില്‍ എം ടി മനാഫ്, റുഫൈദ തിരൂരങ്ങാടി പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ റസിയാബി ടീച്ചര്‍, തസ്‌ലീന കുഴിപ്പുറം, ഫാത്തിമക്കുട്ടി ടീച്ചര്‍ കോട്ടക്കല്‍, ഹസനത്ത് പരപ്പനങ്ങാടി, സഫ താനാളൂര്‍, ജസീറ രണ്ടത്താണി നേതൃത്വം നല്‍കി`

Back to Top