17 Friday
July 2026
2026 July 17
1448 Safar 1

ദൈവനിഷേധം അരാജകത്വത്തിലേക്ക് നയിക്കും: കെ എന്‍ എം ഓപ്പണ്‍ഫോറം

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പണ്‍ഫോറം പാളയം ഇമാം വി പി ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: മൂല്യനിരാസവും ദൈവനിഷേധവും മാനവിക വിരുദ്ധവും അരാജകത്വവുമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്ന് ‘യുക്തിവാദം നിരീശ്വരവാദം ഇസ്‌ലാം ‘ വിഷയത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പണ്‍ഫോറം അഭിപ്രായപ്പെട്ടു. നിരര്‍ഥകമായ വാദങ്ങള്‍ക്ക് മുമ്പില്‍ ഇസ്്‌ലാമിന്റെ ആശയങ്ങളും പ്രമാണങ്ങളും അജയ്യമാണ്. പാളയം ഇമാം വി പി ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ. എം സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പഠനസെഷനില്‍ ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, ഡോ. പി കെ ശബീബ്, ടി പി എം റാഫി പ്രഭാഷണം നടത്തി. നാസിറുദ്ദീന്‍ ഫാറൂഖി, സലീം കണിയാപുരം, ഡോ. ബാവ ഫാറൂഖി, നൂറ വാഹിദ, ഷാജഹാന്‍ ഫാറൂഖി, നവീറുല്‍ ഇഹ്‌സാന്‍, കെ എം ജാബിര്‍, പി കെ കരീം, താരിഷ് കുറ്റിച്ചല്‍, ഫാത്തിമ താജുമുദ്ദീന്‍, സി എ അനീസ്, പി കെ അബ്ദുല്‍ഖാദര്‍, ഷാഫി ആറ്റിങ്ങള്‍, അബ്ദുല്‍ഖാദര്‍ സിറ്റി, നസീര്‍ വള്ളക്കടവ്, ഷരീഫ് കുറ്റിച്ചല്‍, ജാന്‍ഷാ ആറ്റിങ്ങല്‍, ശിഹാബുദ്ദീന്‍ കുറ്റിച്ചല്‍, അഹമ്മദ് ഷാജി പ്രസംഗിച്ചു.

Back to Top