1 Friday
May 2026
2026 May 1
1447 Dhoul-Qida 14

സാമൂഹ്യബോധനവും പദ്ധതി പ്രഖ്യാപനവും

ആലപ്പുഴ: ടൗണ്‍ സകാത്ത് ഫൗണ്ടേഷന്റെ വിവിധ പദ്ധതി പ്രഖ്യാപനുവം സാമൂഹ്യബോധനവും ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
നിര്‍ധനര്‍ക്ക് വീട് നിര്‍മിക്കുക, പലിശരഹിത വായ്പ, വിധവകള്‍ക്ക് സാമ്പത്തിക സഹായം, രോഗികള്‍ക്ക് ചികില്‍സാ സഹായം തുടങ്ങിയ പദ്ധതികളാണ് ഫൗണ്ടേഷനു കീഴില്‍ നടക്കുന്നത്. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. സകാത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ് കലാമുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ വൈ .മുഹമ്മദ് മുനീര്‍, പി എ ഷമീര്‍ ഫലാഹി, എ പി നൗഷാദ് പ്രസംഗിച്ചു.
Back to Top