1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഐ എസ് എം ദി പ്രൂഫ് ശ്രദ്ധേയമായി

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ദ പ്രൂഫ്’ ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: യുക്തിവാദ നാസ്തിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന പഴഞ്ചന്‍ വാദമുഖങ്ങളെ നിരൂപണം നടത്തി മലപ്പുറം വെസ്റ്റ് ജില്ലാ ഐ എസ് എം കമ്മിറ്റി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ദി പ്രൂഫ് ശ്രദ്ധേയമായി
ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. പി സുഹൈല്‍ സാബിര്‍ മോഡറേറ്ററായിരുന്നു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, ഡോ. അബ്ദുല്‍മജീദ് മദനി, അബ്ദുല്‍ഗഫൂര്‍ തിരുത്തിയാട്, റിഹാസ് പുലാമന്തോള്‍ വിഷയം അവതരിപ്പിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരിം എഞ്ചിനീയര്‍, ഐ എസ് എം ഭാരവാഹികളായ ഷാനവാസ് പറവന്നൂര്‍, ജലീല്‍ വൈരങ്കോട്, ഐ വി ജലീല്‍, എ പി റാഫി, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഹബീബ് നീരോല്‍പ്പലം പങ്കെടുത്തു.

Back to Top