1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഇസ്‌ലാഹി സെന്റര്‍ പഠനക്ലാസ്

ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച പഠനക്ലാസ്സില്‍ ബഷീര്‍ മച്ചിങ്ങല്‍ പ്രഭാഷണം നടത്തുന്നു

ജിദ്ദ : ദൈവം മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കേണ്ടത് അശരണരും രോഗികളുമായവരെ ചേര്‍ത്തുനിര്‍ത്തുകയും അവരുടെ കണ്ണീരൊപ്പുകയും ചെയ്യുന്നന്നതിലൂടെയാണെന്ന് ബിസ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അമരക്കാരന്‍ ബഷീര്‍ മച്ചിങ്ങല്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസജീവിതത്തിനു ശേഷം രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന നിരവധി ആളുകളെ ബിസ്മി ശുശ്രൂഷിക്കുന്നുണ്ടെന്നും അവരില്‍ മാനസികമായും സാമൂഹികമായും ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജരീര്‍ വേങ്ങര അധ്യക്ഷത വഹിച്ചു. 

Back to Top