ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്: കൂടുതല്‍ ഇന്ത്യക്കാര്‍ പാര്‍ലമെന്റിലെത്തുമെന്ന്
ബ്രിട്ടനില്‍ വ്യാഴാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികള്‍ ഉജ്ജ്വല ജയം നേടുമെന്ന് പ്രതീക്ഷ. 2017ലെ തെരഞ്ഞെടുപ്പില്‍ 12 ഇന്ത്യന്‍ വംശജരാണ് പാര്‍ലമന്റെിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ സിഖ് വനിത എം പി പ്രീത് കൗര്‍ ഗില്ലും ആദ്യമായി തലപ്പാവു ധരിച്ച തന്‍മന്‍ജീത് സിങ് ധേശിയും ഇക്കൂട്ടത്തില്‍പെടും. ലേബര്‍ പാര്‍ട്ടിയുടെ നവേന്ദ്രു മിശ്രയും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഗോവയില്‍നിന്നുള്ള ക്ലെയ്ര്! കൗടിന്യോയും ഗഗന്‍ മഹീന്ദ്രയുമാണ് അവരില്‍ പ്രധാനികള്‍.കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഇന്ത്യന്‍ എം പിമാരായ പ്രീതി പട്ടേല്‍, അലോക് ശര്‍മ, റിഷി സുനക്, ശൈലേഷ് വര്‍മ, സുവല്ല ബ്രാവര്‍മാന്‍ എന്നിവര്‍ക്ക് സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടമാണ്. ഇവരെ കൂടാതെ സജ്ജയ് സെന്‍, അകാല്‍ സിന്ധു, നരീന്ദര്‍ സിങ് ശേഖൂ ണ്‍, അഞ്ജന പട്ടേല്‍, സീന ഷാ, പാം ഗോസ ല്‍, ബൂപെന്‍ ദേവ് ജീത് ബെയിന്‍സ്, കന്‍വാള്‍ ടൂ ര്‍ ഗിര്‍, ഗുര്‍ജിത് കൗര്‍ ബെയിന്‍സ്, പവിതാന്‍ കൗര്‍ മാന്‍, കുല്‍ദീപ് സഹോട, രഞ്ജീവ് വാലിയ എന്നിവരും മത്സരിക്കുന്നുണ്ട്.