നീതിയുടെ വര്‍ത്തമാനം അബ്ദുല്‍ ഹഫീദ്, കൊച്ചിആകാശം ഇടിഞ്ഞു വീണാലും നീതി പുലരണം എന്നത് ഒരു ലാറ്റിന്‍ തത്വമാണ്. 1870 മുതല്‍ രൂപീകൃതമായ എല്ലാ രാഷ്ട്രങ്ങളുടേയും ഭരണഘടനകള്‍ ഉറപ്പു വരുത്തുന്ന നീതി ഈ ലാറ്റിന്‍ ആപ്തവാക്യത്തില്‍ നിന്ന് നിഷ്പന്നമാണ്.1949ല്‍ നവംബര്‍ 26 ന് നിര്‍മാണം പൂര്‍ത്തിയായ ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വരാന്‍ വീണ്ടും മൂന്ന് മാസം വേണ്ടി വന്നു എന്നാണ് ആധുനിക ഭാരത ചരിത്രം പറയുന്നത്. നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പു വരുത്താനാവാന്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം മൂന്നുവര്‍ഷവും ഭരണഘടന നിലവില്‍ വന്നിട്ടു മൂന്നു മാസവും വേണ്ടി വന്നു എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട സംഗതിയാണ്. അഥവാ നീതി സര്‍വര്‍ക്കും ഉറപ്പു വരുത്താനാണ് ഈ കാലവിളംബം സ്വാതന്ത്ര്യത്തിനും പ്രാബല്യത്തില്‍ വരുത്തുന്നതിനുമിടയില്‍ സംഭവിച്ചത്.അന്യമതസ്ഥന്റെ വീട് പൊളിച്ചുണ്ടായ പള്ളി മാറ്റിപ്പണിയാനും വേറെരു മതക്കാരനെ ശല്യപ്പെടുത്തി എന്നതിന്റെ പേരില്‍ ഭരണത്തലവന്റെ രക്ത ബന്ധുവിനെ ജീഫ് ജഡ്ജിന്റെ മുമ്പില്‍ കൊണ്ടുവന്നതുമെല്ലാം സച്ചരിതരായ ഭരണാധികാരികളുടെ ന്യായദീക്ഷയുടെ ചില ഉദാഹരണങ്ങള്‍ മാത്രം.അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു എന്നത് ഖുര്‍ആനില്‍ ഒരുപാടു തവണ ആവര്‍ത്തിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. നീതിയുടെ കാവല്‍ക്കാരും കൈകാര്യകര്‍ത്താക്കളും (ഖവ്വാമീന്‍) ആവുക എന്നതാവണം വ്യക്തികളെപ്പോലെ തന്നെ ഓരോ ഭരണഘടനയുടേയും അടിസ്ഥാനം. എങ്കില്‍ മാത്രമേ നീതി പുലരുന്ന രാജ്യവും നീതി ബോധമുള്ള ന്യായാധിപന്മാരും നീതിയും ന്യായവും ഉള്‍കൊള്ളുന്ന നേതാക്കളും നാട്ടില്‍ പുലരൂ.