സഊദി ഇസ്ലാഹി സെന്റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
(1) സഊദി ഇസ്ലാഹി സെന്റര്‍ ദേശീയ മെമ്പര്‍ഷിപ്പ് കാമ്പയിന് അബ്ദുല്ലത്തീഫിന് അംഗത്വഫോറം നല്കി അബ്ദുല്‍ഹമീദ് മടവൂര്‍ നിര്‍വഹിക്കുന്നു.
റിയാദ്: ‘നേരിന്റെ ശബ്ദം നന്മയുടെ സംഘം’ പ്രമേയത്തില്‍ സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് കാമ്പയിന്. ദേശീയതല ഉദ്ഘാടനം റിയാദില്‍ നടന്നു. അബ്ദുല്ലത്തീഫിന് അംഗത്വഫോറം നല്കി അബ്ദുല്‍ഹമീദ് മടവൂര്‍ കാമ്പയിന് ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സിറാജ് ചെറുമുക്ക്, ഇംതിയാസ് മാഹി, അസ്കര്‍ ഒതായി, സലീം, അബ്ദുസമദ് പുളിക്കല്‍, ഷാജഹാന് ചളവറ പങ്കെടുത്തു.
ഹ ജിദ്ദ: സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് ജിദ്ദയില്‍ തുടക്കമായി. ഡോ. ഫാസില്‍ ബിഷാറയില്‍ നിന്നു മെമ്പര്‍ഷിപ്പ് ഫോം സ്വീകരിച്ച് പി എം അമീറലി കാമ്പയിന് ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ സലാഹ് കാരാടന്‍, എഞ്ചി. ഹസൈനാര്‍ അങ്ങാടിപ്പുറം, നൗഷാദ് കരിങ്ങനാട്, അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, മൊയ്തു വെള്ളിയഞ്ചേരി, കെ സി മന്‍സൂര്‍, സി എച്ച് അബ്ദുല്‍ജലീല്‍, സി കെ അബ്ദുല്‍ജബ്ബാര്‍ പ്രസംഗിച്ചു.

(2) ജിദ്ദ ഇസ്ലാഹി സെന്റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് പി എം അമീറലി ഉദ്ഘാടനം ചെയ്യുന്നു.
