1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ജെ എന്‍ യു വിവാദം ഫാഷിസത്തിന്റെ മറ്റൊരു അധ്യായം, പ്രതിരോധത്തിന് ശക്തി പകരുക : എം എസ് എം

എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ജെ എന്‍ യു തീര്‍ക്കുന്ന പ്രതിരോധം, ഐക്യദാര്‍ഢ്യ സംഗമം ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത് ഉല്‍ഘാടനം ചെയ്യുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംവാദ മണ്ഡലമായ ജെഎന്‍ യു കാമ്പസിനെ വര്‍ഗീയ വല്‍ക്കാരിക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യത്തിന്റെ രാഷ്ട്രീയ ബോധ്യത്തോടെ പ്രതിരോധിക്കണമെന്നു എം എസ് എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ആവശ്യപ്പെട്ടു. സംഗമം ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഖണ്ഡതയില്‍ കത്തി വെക്കുന്ന തുടര്‍ച്ചയായ ഫാഷിസ്റ്റ് ശ്രമങ്ങളുടെ മറ്റൊരു അധ്യായമാണ് ജെ എന്‍ യു കാമ്പസില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന, നിയമ പരിഷ്‌കാരങ്ങളിലും, അനാവശ്യ നിരോധനങ്ങളിലും പരിമിതമല്ല ഇപ്പോള്‍ ജെ എന്‍ യു കാമ്പസില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രാധാന്യം. രാജ്യത്തിന്റെ ബൗദ്ധിക കലവറയുടെ തകര്‍ച്ച ഉദ്ദേശിക്കുന്നവര്‍ക്കെതിരെയാണ് പ്രക്ഷോഭമെന്നും അതിന് എല്ലാ വിധ പിന്തുണകളും നല്‍കണമെന്നും സംഗമം ആവശ്യപ്പെട്ടു.എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷനായിരുന്നു.അബ്ദുള്ള ഹുദവി എടച്ചില്‍, സര്‍ഫ്രാസ്,ഷഹന,ആസിഫലി കണ്ണൂര്‍,റിഹാസ് പുലാമന്തോള്‍, ജസിന്‍ നജീബ്,ലുക്മാന്‍ പോത്തുകല്ല്,ഇസ്ഹാഖ് കടലുണ്ടി എന്നിവര്‍ സംസാരിച്ചു.

Back to Top