തൃശൂര്‍ ജില്ല ക്യു എല്‍ എസ് വെളിച്ചം സംഗമം
തൃശൂര്‍ ജില്ല ഐ എസ് എം സംഘടിപ്പിച്ച ക്യു എല്‍എസ്, വെളിച്ചം സംഗമം സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: ജില്ല ഐ എസ് എം സംഘടിപ്പിച്ച ക്യു എല്‍എസ്, വെളിച്ചം സംഗമം മതിലകത്ത് സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു. മാനവര്‍ക്ക് സന്മാര്ഗം കാണിക്കുന്ന വിശുദ്ധഖുര്‍ആന്റെ ആശയങ്ങള്‍ പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും വിശ്വാസികളുടെ ബാധ്യതയാണെന്ന്് അദ്ദേഹം പറഞ്ഞു. സല്‍മ അന്‍വാരിയ്യ, ഫസല്‍ സലഫി, ഫിറോസ് കൊച്ചി ക്ലാസ്സെടുത്തു. ഖുര്‍ആന്‍ ആസ്വാദന സെഷനില്‍ അബ്ബാസ് സുല്ലമി പൂനൂര്, ഷിയാസ് സലഫി, ഷമീര്‍ ഫലാഹി ആലപ്പുഴ പങ്കെടുത്തു. വെളിച്ചം സംസ്ഥാന കണ്‍വീനര്‍ ഷാനിഫ് വാഴക്കാട് സമ്മാന വിതരണം നടത്തി. കെ എം ഹുസൈന് അധ്യക്ഷത വഹിച്ചു. അബ്ദുറഊഫ് മൗലവി, മുഹ്സിന് ഇസ്ഹാഖ് പ്രസംഗിച്ചു.
