1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കോഴിക്കോട് നോര്‍ത്ത് ജില്ല പ്രവര്‍ത്തകസംഗമം

കോഴിക്കോട് നോര്‍ത്ത് ജില്ലാ മുജാഹിദ് പ്രവര്‍ത്തക സംഗമം അബ്ദുസ്സലാം മദനി പുത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രവര്‍ത്തക സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുസ്സലാം മദനി പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ‘ചരിത്രം, നവോത്ഥാനം, വര്‍ത്തമാനം’ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ജില്ലാ സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഞ്ഞമ്മദ് മദനി, അഫ്താഷ് ചാലിയം, ഇമ്പിച്ചി അഹമദ്, മുസ്തഫ കാട്ടിലപീടിക, ജലീല്‍ കിഴൂര്‍, അഹമദ് കുട്ടി, നൗഷാദ് കാക്കവയല്‍, മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു. ജില്ലാ സമ്മേളന സംഘാടക സമിതി ഭാരവാഹികളായി അഡ്വ. പി കുഞ്ഞമ്മദ് (മുഖ്യ രക്ഷാധികാരി), ഇമ്പിച്ചി അഹമ്മദ് (ചെയര്‍മാന്‍), കെ എം കുഞ്ഞമ്മദ് മദനി (ജന.കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Back to Top