നീതിക്കായുള്ള പോരാട്ടങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒതുക്കരുത്: എം എസ് എം
മലപ്പറം വെസ്റ്റ് ജില്ല എം എസ് എം ചങ്ങരംകുളത്ത് സംഘടിപ്പിച്ച ടീന്ടോക്ക് സാഹിത്യകാരന് പി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങരംകുളം: നീതിക്കുവേണ്ടിയുള്ള പോരാട്ടം പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം ഒതുക്കരുതെന്ന് മലപ്പറം വെസ്റ്റ് ജില്ല എം എസ് എം സംഘടിപ്പിച്ച ടീന്ടോക്ക് -കൗമാരസംഗമം- അഭിപ്രായപ്പെട്ടു. നന്മയാര്ന്ന വഴികള്‍ സ്വീകരിക്കുകയും രാജ്യത്ത് മനപ്പൂര്‍വം ഭീതി ജനിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ പക്വതയോടുകൂടി പ്രതികരിക്കുകയും വേണം. സാഹിത്യകാരന് പി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ഫാസില്‍ പുത്തൂര്‍പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. കൗമാരം, കുടുംബം, ക്യാംപസ് ജീവിതം, ധാര്‍മികത തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അബ്ദുല്‍ജലീല്‍ മദനി വയനാട്, സജ്ജാദ് ഫാറൂഖി ആലുവ, നസീര്‍ തിരൂര്‍ക്കാട്, അലി മദനി മൊറയൂര്‍, ആദില്‍ നസീഫ് ഫാറൂഖി വിദ്യാര്‍ഥികളുമായി സംവദിച്ചു.
പി പി ഖാലിദ്, പി മൂസക്കുട്ടി മദനി, ഫാസില്‍ ആലുക്കല്‍, സഹീര്‍ വെട്ടം, ശരീഫ് കോട്ടക്കല്‍, ടി കെ എന്‍ നാസര്‍, ഹൈദ്രോസ് പട്ടേല്‍, നൗഫല്‍ പറവന്നൂര്‍, നുഫൈല്‍ തിരൂരങ്ങാടി, അജ്വദ് കാലടി, ഷബീര്‍ രണ്ടത്താണി, ഹിഷാം പുത്തൂര്‍പള്ളിക്കല്‍, മുഹ്സിന് നെല്ലിക്കാട്, ഇ ഒ ഹമീദ് സനീന്‍, ഹഫീസ് താനാളൂര്‍, സകരിയ പാറപ്പുറത്ത്, ഫഹീം ചങ്ങരംകുളം, നിഹാല്‍ കാരങ്ങാടന്‍, ഫാബിത് മൂക്കുതല പ്രസംഗിച്ചു.
