23 Monday
December 2024
2024 December 23
1446 Joumada II 21

വെനീസില്‍ 50 വര്‍ഷത്തെ വലിയ വെള്ളപ്പൊക്കം

കനത്ത മഴയെ തുടര്‍ന്ന് ഇറ്റാലിയന്‍ നഗരമായ വെനീസില്‍ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. ഒരാഴ്ചക്കിടെ മൂന്നാമത്തെ വലിയ വെള്ളപ്പൊക്കമാണിവിടെ ഉണ്ടാവുന്നത്. നദികളിലെ ജലനിരപ്പ് ആറടിയോളം ഉയര്‍ന്നു. നഗരത്തിന്റെ 70 ശതമാനത്തോളവും വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സുരക്ഷ പരിഗണിച്ച് വെനീസിലെ സെന്റ് മാര്‍ക്ക് ചത്വരം അടച്ചു. കനത്ത കാറ്റും മഴയും മൂലം പല വിനോദ സഞ്ചാര കേന്ദ്രങ്ങും മണിക്കൂറുകളോളം അടച്ചിട്ടിരിക്കുകയാണ്. വെനീസ് നഗരത്തെ പൂര്‍ണമായി തകര്‍ത്ത 1966ലെ വെള്ളപ്പൊക്കതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ നഗരം വെള്ളത്തിനടിയിലാവുന്നത്.
ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങളാണ് നഗരത്തിനുണ്ടായത്. ഇതുവരെ ഏകദേശം നൂറ് കോടി യുറോയുടെ നഷ്ടമുണ്ടായതായാണ് കരുതുന്നത്.
`

Back to Top