1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഖുര്‍ആന്‍ മാനവ മോക്ഷത്തിന്റെ ഗ്രന്ഥം ഐ എസ് എം വെളിച്ചം സംഗമം

ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ വെളിച്ചം ഖുര്‍ആന്‍ സംഗമം ഷാനിഫ് വാഴക്കാട് ഉദ്ഘാടനം ചെയ്യുന്നു.

തിരൂര്‍: വിശുദ്ധ ഖുര്‍ആന്‍ മാനവ മോക്ഷത്തിന്റെ ഗ്രന്ഥമാണെന്നും സമാധാനത്തിലേക്കാണ് ക്ഷണിക്കുന്നതെന്നും ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷാനിഫ് വാഴക്കാട് പറഞ്ഞു. ഐ എസ് എം മലപ്പും വെസ്റ്റ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എ പി റാഫി അധ്യക്ഷത വഹിച്ചു. എ ടി ഹസന്‍ മദനി പ്രഭാഷണം നടത്തി. വെളിച്ചം പരീക്ഷയില്‍ ഉന്നതവിജയം ലഭിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. തിരൂര്‍, യൂണിവേഴ്‌സിറ്റി, താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍, പുത്തനത്താണി, ചങ്ങരംകുളം, പൊന്നാനി മണ്ഡലങ്ങളില്‍ നടന്ന കണ്‍വെന്‍ഷന്‍കള്‍ പി സുഹൈല്‍ സാബിര്‍, ടി പി ഹുസൈന്‍ കോയ, വി പി ഉമര്‍, വി പി മനാഫ്, ഹസന്‍ ഹാജി ചേളാരി, ജലീല്‍ വൈരങ്കോട്, ഷരീഫ് കോട്ടക്കല്‍, ഐ വി ജലീല്‍, മജീദ് രണ്ടത്താണി, ടി കെ എന്‍. ഹാരിസ്, യൂനുസ് മയ്യേരി, സി എം സി അറഫാത്ത്, അബ്ദുല്‍ഖയ്യും കുറ്റിപ്പുറം, ഹബീബ് നീരോല്‍പാലം നേതൃത്വം നല്‍കി.

Back to Top