1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളജ് മെഗാ അലുംനി മീറ്റ്

ഫാറൂഖ് കോളജ്: ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘റോസ’യുടെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ അലൂംനി മീറ്റ് ഡിസംബര്‍ 8-ന് കാമ്പസില്‍ നടക്കും. 1942-ല്‍ സ്ഥാപിതമായി 75 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് അലൂംനി മീറ്റ് നടത്തുന്നത്. ഹ്രസ്വകാല കോഴ്‌സുകള്‍ ചെയ്തവര്‍ അടക്കമുള്ള മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് റോസ പ്രസിഡന്റ് പ്രൊഫസര്‍ പി മുഹമ്മദ് കുട്ടശ്ശേരി, കണ്‍വീനര്‍ ഡോ. പി മുസ്തഫ ഫാറൂഖി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കോഡിനേറ്റര്‍ ഡോ. വി എം അബ്ദുല്‍ അസീസ് (9249298724), സി കെ ഉസ്മാന്‍ ഫാറൂഖി (9446648703)

Back to Top