7 Saturday
March 2026
2026 March 7
1447 Ramadân 18

വെളിച്ചം സമ്മാനവിതരണം

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന ‘വെളിച്ചം’ ഖുര്‍ആന്‍ പഠനപദ്ധതിയുടെ 21-ാം മൊഡ്യൂള്‍ പരീക്ഷയില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ ടി സറീന (മന്‍സൂറ), ഷറഫിയ്യ ഖമറുദ്ദീന്‍ (ബിന്‍ ഉംറാന്‍), ഷബാന ഹാശിം (ഫരീജ് അബ്ദുല്‍ അസീസ്), അബ്ദുല്‍ അസീസ് എ എസ് (മുഗളിന) എന്നിവര്‍ക്ക് സമ്മാനം കൈമാറി. മര്‍ഖിയ്യയിലെ ഈദുല്‍ ഖൈരിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഖുര്‍ആന്‍ ലേണിങ്ങ് സ്‌കൂള്‍ സംഗമത്തില്‍ ഇ ഇബ്രാഹിം , ആര്‍ വി മുഹമ്മദ്, അശ്ഹദ് ഫൈസി, സ്വാലിഹ് പൊന്നാനി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Back to Top