1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കണ്ണൂര്‍ ജില്ല കെ എന്‍ എം മതേതര സംഗമം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: നാനാജാതി മതസ്ഥരും വിവിധ ഭാഷക്കാരും സഹസ്രാബ്ദങ്ങളായി അധിവസിച്ചുവരുന്ന ഇന്ത്യയെ മതേതരത്വവും ബഹുസ്വരതയും നശിപ്പിച്ച് ഏകാധിപത്യത്തിലേക്കും വര്‍ഗ്ഗീയതയിലേക്കും വഴിതിരിച്ചു വിടാനുള്ള ആസൂത്രിതമായ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് കെ എന്‍ എം (മര്‍ക്കസുദ്ദഅ്‌വ) മതേതര സംഗമം ആഹ്വാനം ചെയ്തു. സംഗമം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡി സുരേന്ദ്രനാഥ്, കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി അബ്ദുറഹീം, കെ എന്‍ എം സംസ്ഥാ സെക്രട്ടറി ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, അശ്രഫ് മമ്പറം പ്രസംഗിച്ചു. കവി പി വി രാജേന്ദ്രന്‍ മാനവികത എന്ന കവിത ആലപിച്ചു. ഏറ്റവും നല്ല കര്‍ഷകനുള്ള ചിറ്റാരിപ്പറമ്പ പഞ്ചായത്തിന്റെ അവാര്‍ഡ് നേടിയ പി ബി ഹാരിസിനുള്ള അവാര്‍ഡ് ദാനം ഡി സുരേന്ദ്രനാഥ് നിര്‍വ്വഹിച്ചു.

Back to Top