3 Monday
August 2026
2026 August 3
1448 Safar 18

തീരത്ത് സൂചിയും ആശുപത്രി മാലിന്യവും; കാലിഫോര്‍ണിയയില്‍ ബീച്ച് അടച്ചു

സൂചിയുള്‍പ്പടെയുള്ള ആശുപത്രി മാലിന്യം കടല്‍ തീരത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ ബീച്ചിന്റെ ഒരു ഭാഗം അടച്ചു. കഴിഞ്ഞ ആഴ്ചയാണ് സംഭവം.
തീരത്ത് നിറയെ ആശുപത്രി മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈഫ് ഗാര്‍ഡുമാര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ലോസ് ആഞ്ചലസിലെ വെനീസ് ബീച്ച് പിയറിന്റെ തെക്കു ഭാഗത്തായാണ് സംഭവം. മാലിന്യം കണ്ടതിനെതുടര്‍ന്ന് ബീച്ച് അടച്ചു പൂട്ടുകയായിരുന്നു.
എവിടെ നിന്നാണ് ആശുപത്രി മാലിന്യവും സൂചിയും വന്നതെന്ന് അറിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉണ്ടോ എന്നറിയാന്‍ ലൈഫ് ഗാര്‍ഡുമാര്‍ കരയിലും കടലിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.

Back to Top