1 Friday
May 2026
2026 May 1
1447 Dhoul-Qida 14

തിരുവനന്തപുരം ജില്ല ഐ എസ് എം ആത്മദീപ്തി

തിരുവനന്തപുരം ജില്ല ഐ എസ് എം സംഘടിപ്പിച്ച ആത്മദീപ്തിയില്‍ സഊദി മതകാര്യവകുപ്പ് പ്രബോധകന്‍ സയ്യിദ് സുല്ലമി പ്രഭാഷണം നടത്തുന്നു.
തിരുവനന്തപുരം: ഐ എസ് എം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘ഇസ്‌ലാം, ഇസ്‌ലാഹ്’ തുടര്‍പഠന പദ്ധതി ‘ആത്മദീപ്തി’ക്ക് തുടക്കമായി. കണിയാപുരം മദീന മസ്ജിദ് ഹാളില്‍ നടന്ന പരിപാടി കെ എന്‍ എം ജില്ലാ സെക്രട്ടറി നാസര്‍ സലഫി ഉദ്ഘാടനം ചെയ്തു. സഊദി മതകാര്യവകുപ്പ് പ്രബോധകന്‍ സയ്യിദ് സുല്ലമി പ്രഭാഷണം നടത്തി. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഡോ. ബാവ ഫാറൂഖി, സെക്രട്ടറി ശരീഫ് കുറ്റിച്ചല്‍, അഹമ്മദ് ഷാജി കഴക്കൂട്ടം പ്രസംഗിച്ചു.

Back to Top