മലപ്പുറം ഈസ്റ്റ് ജില്ല എം ജി എം നേതൃശില്പശാല
മലപ്പുറം ഈസ്റ്റ് ജില്ല എം ജി എം സംഘടിപ്പിച്ച ഏകദിന നേതൃത്വ ശില്പശാല നിലമ്പൂര്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പഴ്സണ്‍ മുംതാസ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂര്‍: മലപ്പുറം ഈസ്റ്റ് ജില്ല എം ജി എം കമ്മിറ്റി ചന്തക്കുന്ന് യൂണിറ്റി കെയര്‍ ഹോമില്‍ നടത്തിയ ഏകദിന നേതൃത്വ ശില്പശാല നിലമ്പൂര്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പഴ്സണ്‍ മുംതാസ് ബാബു ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡണ്ട് വി ചിന്ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തുടര്‍പഠന സംരംഭമായ നിസ്വ പരിപാടിയെക്കുറിച്ച് സനിയ്യ അന്‍വാരിയ്യ വിശദീകരിച്ചു. കെ എന്‍ എം നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി കല്ലട കുഞ്ഞിമുഹമ്മദ്, ഐ എസ് എം മണ്ഡലം സെക്രട്ടറി ഷംജിത്ത് ഖാന്, എം എസ് എം മണ്ഡലം പ്രസിഡണ്ട് റോഷന് പൂക്കോട്ടുംപാടം, താഹിറ ടീച്ചര്‍ മോങ്ങം, ആമിന അന്‍വാരിയ്യ, ഷക്കീല പ്രസംഗിച്ചു. മുഹ്സിന് തൃപ്പനച്ചി, യൂനുസ് ചെങ്ങര, റിയാസ് മോന് ആനക്കയം ക്ലാസ്സെടുത്തു. സമാപന സെഷനില്‍ എം അഹമ്മദ് കുട്ടി മദനി പ്രഭാഷണം നടത്തി.
