കുവൈത്ത് ഇസ്ലാഹി സെന്റര്‍ സാമ്പത്തിക സെമിനാര്‍
കുവൈത്ത് ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച സാമ്പത്തിക സെമിനാറില്‍ എം എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തുന്നു.
കുവൈത്ത്: ‘ധാര്‍മ്മികത കാത്തുവെക്കുക’ പ്രമേയത്തില്‍ നടന്നുവരുന്ന ദൈ്വമാസ കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാമ്പത്തിക സെമിനാര്‍ നടത്തി. എം എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ മുഖ്യപ്രഭാഷണം നടത്തി. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് സിബി അവിരപ്പാട്ട് ക്ലാസ്സെടുത്തു. ഐ ഐ സി പ്രസിഡന്റ് ഇബ്റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ദീഖ് മദനി, അന്‍വര്‍ സാദത്ത്, അയ്യൂബ് ഖാന്, മനാഫ് മാത്തോട്ടം പ്രസംഗിച്ചു.