1 Friday
May 2026
2026 May 1
1447 Dhoul-Qida 14

അനുസ്‌മരണം-കളത്തിങ്ങല്‍ മുഹമ്മദ്

മുട്ടില്‍: കുട്ടമംഗലത്തെ ആദ്യകാല മുജാഹിദ് പ്രവര്‍ത്തകനും കാരണവരുമായ കളത്തിങ്ങല്‍ മുഹമ്മദ് (100) നിര്യാതനായി. ഐ എസ് എം ജില്ലാ സെക്രട്ടറി ഹാസില്‍ മുട്ടിലിന്റെ പിതാമഹനാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി കാരക്കുന്ന് സ്വദേശിയായ മുഹമ്മദ് സാഹിബ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വയനാട്ടിലെത്തിയത്. തികഞ്ഞ ആദര്‍ശജീവിതം നയിക്കുകയും ആരാധനാ കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുകയും ചെയ്ത ആളായിരുന്നു അദ്ദേഹം. ബന്ധങ്ങള്‍ പാലിക്കുന്നതിലും ഔദാര്യശീലത്തിലും മാതൃകയായ ഇദ്ദേഹം ആളുകള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. പാമ്പുംപാറ ഖദീജയാണ് ഭാര്യ. അബ്ദുസ്സലാം, അബ്ദുന്നാസര്‍ എന്നിവര്‍ മക്കളാണ്. നാഥന്‍ അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്ത് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
അബ്ദുല്‍ജലീല്‍ മദനി

Back to Top