1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ഹരിതഭവനം സീസണ്‍-4

ഖത്തര്‍ എം ജി എം ഹിലാല്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച  ഹരിതഭവനം സീസണ്‍-4 കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിത വിഭാഗമായ എം ജി എം ഹിലാല്‍ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഹരിതഭവനം സീസണ്‍-4 കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. ലോകവസാനം വരെയുള്ള ജനങ്ങള്‍ക്കു അവകാശപ്പെട്ട പ്രകൃതിയെ വരും തലമുറക്ക് വേണ്ടി കാത്ത് സൂക്ഷിക്കണമെന്നും മനുഷ്യന്റെ നിലനില്‍പ്പും പുരോഗതിയും മതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പച്ചക്കറിയില്‍ സ്വയം പര്യാപ്തത, വിഷമുക്തമായ പച്ചക്കറികള്‍, എല്ലാ വീടുകളിലും അടുക്കളത്തോട്ടം, ഹരിതഭവനങ്ങള്‍ എന്നി മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഹരിതഭവനം സീസണ്‍-4 സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈകള്‍, വിത്തുകള്‍, വളം, ഗ്രോബാഗുകള്‍ എന്നിവ വിതരണം ചെയ്തു. പരിമിതമായ സ്ഥലത്ത് വിജയകരമായി കൃഷിചെയ്ത് അഞ്ച് വനിതകള്‍ക്ക് ബെസ്റ്റ് വുമണ്‍ ഫാര്‍മര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. സഹര്‍ ഷമീം ഖിറാഅത്ത് നടത്തി. ജാസ്മിന്‍ നസീര്‍, സൈനബ ടീച്ചര്‍, ഫാസില സുനില്‍, ജമീല നാസര്‍, സുഹ്‌റ ടീച്ചര്‍, ഷര്‍മിന്‍ ഷമിം, ജാസ്മിന്‍ നൗഷാദ്, ഷംല നൗഫല്‍ പ്രസംഗിച്ചു.
Back to Top