ജയ്ശ്രീറാം വിളിപ്പിക്കല്‍: സാമുദായിക സംഘടനകള്‍ നിലപാട് വ്യക്തമാക്കണം- ഐ എസ് എം
കോഴിക്കോട്: ജയ്ശ്രീറാം വിളിപ്പിക്കലും ആള്‍ക്കൂട്ട കൊലപാതകങ്ങളും നമ്മുടെ രാജ്യത്തിന് കളങ്കമായി പെരുകുമ്പോള്‍ കേരളത്തിലെ സാമുദായിക സംഘങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പുരോഗമന പാരമ്പര്യം അവകാശപ്പെടുന്ന ജാതീയ സാമുദായിക സംഘടനകള്‍ ന്യൂനപക്ഷവേട്ടക്കെതിരെ പാലിക്കുന്ന മൗനം ഗുരുതരമായ കുറ്റമാണെന്നും ഐ എസ് എം ആരോപിച്ചു. വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. അബ്ദുല്‍ജലീല്‍ മദനി വയനാട്, യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, അഫ്താഷ് ചാലിയം, ജലീല്‍ കീഴൂര്‍, ഡോ. പി ടി നൗഫല്‍ പ്രസംഗിച്ചു.

ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ ശബാബ് പ്രചാരണോദ്ഘാടനം മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വ്വഹിക്കുന്നു

ഐ എസ് എം തിരൂര്‍ മണ്ഡലം ശബാബ് പ്രചാരണോദ്ഘാടനം സാഹിത്യകാരന്‍ കെ എക്‌സ് ആന്റോ നിര്‍വ്വഹിക്കുന്നു
ഐ എസ് എം എലത്തൂര്‍ ഈസ്റ്റ് മണ്ഡലം ശബാബ് പ്രചാരണോദ്ഘാടനം നാസര്‍ പുന്നശ്ശേരി നിര്‍വഹിക്കുന്നു.

വഴിക്കടവ് പഞ്ചായത്ത് ശബാബ് പ്രചാരണോദ്ഘാടനം ഐ എസ് എം ജില്ലാ വൈ.പ്രസിഡന്റ് പി വി നജ്മുദ്ദീന്‍ നിര്‍വഹിക്കുന്നു.
