വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും
കോട്ടക്കല്‍: ഐ എസ് എം കോട്ടക്കല്‍ മണ്ഡലം ഖുര്‍ആന്‍ വെളിച്ചം സംഗമവും അവാര്‍ഡ് ദാനവും കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞി മുഹ്‌യുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വൈരങ്കോട് വിതരണം ചെയ്തു. റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. മൂസക്കുട്ടി മദനി, അഷറഫ് കുഴിപ്പുറം, ഷരീഫ് കോട്ടക്കല്‍, ടി വി അഹമ്മദ്, മുബാറക്ക് മൂഴിക്കല്‍, സി പി ഹാരിസ്, ഫിറോസ് കുമണ്ണില്‍, അസീസ് മാസ്റ്റര്‍ പ്രസംഗിച്ചു.
