7 Saturday
March 2026
2026 March 7
1447 Ramadân 18

എം ജി എം സ്റ്റുഡന്റസ് വിങ്  തബ്ദീല്‍ സംസ്ഥാന മത്സരം സമാപിച്ചു

കോഴിക്കോട്: എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച തബ്ദീല്‍-2019 മത്സരങ്ങള്‍ സമാപിച്ചു. തജ്‌വീദ്, ഹിഫ്ദ്, പ്രശ്‌നോത്തരി ഇനങ്ങളിലാണ് മത്സരം നടന്നത്. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 മത്സരാര്‍ഥികള്‍ പങ്കെടുത്തു. മത്സരം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ്, ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍, എം ജി എം സ്റ്റുഡന്റ്‌സ് വിങ് സംസ്ഥാന പ്രസിഡന്റ് തഹ്‌ലിയ അന്‍ഷിദ്, ജന.സെക്രട്ടറി അഫ്‌നിദ പുളിക്കല്‍, അഫീഫ അരീക്കോട്, തന്‍സീം കണ്ണൂര്‍, ഫസഹ പ്രസംഗിച്ചു. ഹിഫ്ദ്  മത്സര വിജയികള്‍: അംന (കോഴിക്കോട് സൗത്ത്), ഹനിയ്യ അബ്ദുല്ലത്തീഫ് (മലപ്പുറം വെസ്റ്റ്), റിഫ ഫാത്തിമ (മലപ്പുറം ഈസ്റ്റ്). തജ്‌വീദ്: റിഫ ഫാത്തിമ (മലപ്പുറം ഈസ്റ്റ്), ഹനിയ്യ അബ്ദുല്ലത്തീഫ് (മലപ്പുറം വെസ്റ്റ്),  ആരിഫ ഷെറിന്‍ (പാലക്കാട്). ക്വിസ് മത്സരത്തില്‍ മലപ്പുറം ഈസ്റ്റ് ജില്ല ഒന്നാംസ്ഥാനവും മലപ്പുറം വെസ്റ്റ് ജില്ല രണ്ടാംസ്ഥാനവും കണ്ണൂര്‍ മൂന്നാംസ്ഥാനവും നേടി.
Back to Top