1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കെ എന്‍ എം മേഖല ശില്‍പശാല

തെക്കന്‍ കുറ്റൂര്‍ മേഖല കെ എന്‍ എം സംഘടനാ ശില്പശാല സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് അജണ്ടകളെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് കെ എന്‍ എം തെക്കന്‍ കുറ്റൂര്‍ മേഖല സംഘടനാറൂട്ട് ശില്പശാല ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് നേതൃത്വം നല്‍കി. വി പി മനാഫ്, ഹുസൈന്‍ കുറ്റൂര്‍, ശംസുദ്ദീന്‍ ആയപ്പള്ളി ക്ലാസ്സെടുത്തു. പാറപ്പുറത്ത് അലി ഹാജി സനാബീല്‍ ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. എം അബ്ദുറഹിമാന്‍, ആയപ്പള്ളി അലവി, പി യാസിര്‍, പി നിബ്രാസുല്‍ ഹഖ്, ആരിഫ മൂഴിക്കല്‍ പ്രസംഗിച്ചു.
Back to Top