1 Friday
May 2026
2026 May 1
1447 Dhoul-Qida 14

സി ഐ ഇ ആര്‍ രചനാ അവാര്‍ഡ് ഫലം പ്രഖ്യാപിച്ചു

ഫോക്കസ് ഇന്ത്യയുടെ സ്‌നേഹഭവന പദ്ധതിയായ പ്ലഷര്‍ ഹോമിന്റെ ഉദ്ഘാടനം പശ്ചിമ ബംഗാളിലെ 24 ഫര്‍ഗാന ജില്ലയിലെ കാലിക്കാപ്പൂരില്‍ സിറാജുല്‍ ഇസ്‌ലാം കൊല്‍ക്കത്ത നിര്‍വഹിക്കുന്നു.
കോഴിക്കോട്: സി ഐ ഇ ആര്‍ 2019-ല്‍ നടത്തിയ രചനഅവാര്‍ഡ് ഫലം പ്രഖ്യാപിച്ചു. ശ്രീമൂലനഗരം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ ‘കിരണങ്ങള്‍’ മാഗസിന് ഒന്നാംസ്ഥാനവും കൂളിമാട് സലഫി മദ്‌റസയുടെ ‘നിലാവ്’ മാഗസിന് രണ്ടാംസ്ഥാനവും ആര്‍ യു എ കോളജ് ഫാറൂഖിയ്യ മദ്‌റസയുടെ ‘അസ്വബാഹ്’ മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് രചനാ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മതപഠനം പരീക്ഷകള്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ലഭ്യമാവുന്ന അറിവുകള്‍ നേടുന്നതോടൊപ്പം ക്രിയാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. അല്‍വാന്‍ (ഇസ്‌ലാഹി മോറല്‍ സ്‌കൂള്‍ വടകര), മഴത്തുള്ളികള്‍ (മദ്‌റസത്തുല്‍ മൂജാഹിദീന്‍ ചക്കുംകടവ്), സംസം (സലഫി മദ്‌റസ കല്ലുരുട്ടി) എന്നിവ പ്രത്യേക അവാര്‍ഡിനും നബ്‌റാസ് (മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി), തേന്‍തുള്ളി(മദ്‌റസത്തുല്‍ മൂജാഹിദീന്‍ പുത്തൂര്‍), അല്‍ഖലം(മദ്‌റസത്തുല്‍ റൗളത്തുല്‍ അത്വുഫാല്‍ മേപ്പാടി), റാന്തല്‍(മദ്‌റസത്തുല്‍ ഇസ്ലാഹിയ്യ പുത്തരിക്കല്‍), അല്‍ അസര്‍(ഇഹ്‌യാഉദ്ദീന്‍ മദ്‌റസ പറവൂര്‍), മിശ്കാത്ത(മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം), അല്‍ബറാഇം(സുബുല്ലുസലാം മദ്‌റസ ചെറുവട്ടൂര്‍), സൗഹൃദ (തഅ്‌ലീമുസുബിയാന്‍ മദ്‌റസ തൃക്കളയൂര്‍), അന്നൂര്‍(സുല്ലമുസല്ലാം മദ്‌റസ ചന്തകുന്ന്) എന്നിവ പ്രോത്സാഹന അവാര്‍ഡിനും അര്‍ഹരായി
Back to Top