1 Friday
May 2026
2026 May 1
1447 Dhoul-Qida 14

വി എ മൊയ്തുണ്ണിക്ക് യാത്രയയപ്പ് നല്‍കി

കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ചെയര്‍മാന്‍ വി എ മൊയ്തുണ്ണിക്ക് ഇസ്‌ലാഹി സെന്ററിന്റെ ഉപഹാരം ഇബ്‌റാഹിം കുട്ടി സലഫി സമ്മാനിക്കുന്നു.

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വി എ മൊയ്തുണ്ണിക്ക് ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1979-ല്‍ പ്രവാസ ജീവിതം തുടങ്ങിയ അദ്ദേഹം ഇസ്‌ലാഹി സെന്റര്‍ രൂപംകൊണ്ടതു മുതല്‍ സെന്ററിന്റെ സഹചാരിയാണ്. വിവിധ പദവികള്‍ വഹിച്ച അദ്ദേഹം നിലവില്‍ കേന്ദ്ര കമ്മിറ്റി ചെയര്‍മാനാണ്. 15 വര്‍ഷമായി കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് റജിസ്‌ട്രേഷന്‍ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു. ഐ ഐ സിയുടെ ഉപഹാരം കേന്ദ്ര പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് മദനി, അന്‍വര്‍ സാദത്ത്, അബ്ദുല്‍അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാന്‍, മുഹമ്മദ് റാഫി കതിരൂര്‍, ഷമീമുല്ല സലഫി, മുഹമ്മദ് ഷരീഫ് അസ്ഹരി, ഇബ്‌റാഹിം കൂളിമുട്ടം, റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം, അഷ്‌റഫ് മേപ്പയ്യൂര്‍, യൂനുസ് സലീം, ഉമ്മര്‍കുട്ടി പ്രസംഗിച്ചു.

Back to Top