1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കെയര്‍ ഹോമിന് ഫണ്ട് കൈമാറി

കോഴിക്കോട് കെയര്‍ഹോമിനു വേണ്ടി കുനിയില്‍ എം എസ് എം സമാഹരിച്ച തുക ഭാരവാഹികള്‍ കെയര്‍ഹോം പ്രതിനിധി സക്കീര്‍ കോവൂരിന് കൈമാറുന്നു.
കുനിയില്‍: മെഡിക്കല്‍ എയ്ഡ് സെന്ററിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളജ് കെയര്‍ ഹോമിന്റെയും പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തലും കെയര്‍ ഹോമിന് സമാഹരിച്ച തുക കൈമാറലും കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നജീബ് കാരങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. കെ ടി മഹ്മൂദ് അധ്യക്ഷത വഹിച്ചു. സക്കീര്‍ കോവൂര്‍ കെയര്‍ ഹോം പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി. കുനിയില്‍ ഹുമാത്തുല്‍ ഇസ്‌ലാം സംഘം  പ്രസിഡന്റ് കെ മുഹമ്മദ് അന്‍വാരി, ഫൈസല്‍ മുഹമ്മദ്, പി പി ശബീര്‍ ബാബു, മഠത്തില്‍ മുഹമ്മദ്, കെ വീരാന്‍കുട്ടി, കെ ഖമറുല്‍ ഇസ്‌ലാം പ്രസംഗിച്ചു.
Back to Top