1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ബജറ്റ്: കേരളത്തോടുള്ള അവഗണന  ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി  -കെ എന്‍ എം മര്‍കസുദ്ദഅ്‌വ

എം എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കേരളത്തിന്റെ വികസനവും പുരോഗതിയും പാടെ അവഗണിച്ചുകൊണ്ടുള്ള കേന്ദ്രബജറ്റ് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിരോധം വെച്ച് കേരള ജനതയെ ഒന്നടങ്കം അരികുവല്‍ക്കരിക്കുന്ന കേന്ദ്ര ബജറ്റ് നീതീകരിക്കാവതല്ല. ഇതര സംസ്ഥാനങ്ങളിലെപ്പോലെ നികുതിദായകരാണ് കേരളത്തിലെ ജനങ്ങളുമെന്ന പ്രാഥമിക പരിഗണന പോലും നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുത്ത അപരാധമാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും രാജ്യത്ത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റത്തിന് വഴിവെക്കും വിധം പെട്രോളിനും ഡീസലിനും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയ കേന്ദ്ര ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ആവശ്യപ്പെട്ടു. അഡ്വ. എം മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി, എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. ഐ പി അബ്ദുസ്സലാം, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, പി അബ്ദുല്‍ അലി മദനി, കെ പി മുഹമ്മദ്, കെ എ സുബൈര്‍, അബ്ദുസ്സലാം പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Back to Top