1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മുരിക്കാശ്ശേരി ഇസ്‌ലാമിക് കള്‍ച്ചറല്‍ കോംപ്ലക്‌സിന് തറക്കല്ലിട്ടു

മുരിക്കാശ്ശേരി ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ശിലാസ്ഥാപനം കെ എന്‍ എം സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി നിര്‍വഹിക്കുന്നു.
ഇടുക്കി: മുരിക്കാശ്ശേരിയില്‍ പീസ് എഡ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ നിര്‍മിക്കുന്ന ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന് തറക്കല്ലിട്ടു. പള്ളി, മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങളാണ് നിര്‍മിക്കുന്നത്. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി ശിലാസ്ഥാപനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ ഖുബ, എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്ഗീസ്, ട്രഷറര്‍ റുഖ്‌സാന വാഴക്കാട്, വൈ.പ്രസിഡന്റ് റാഫിദ ചങ്ങരംകുളം, കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി, സെക്രട്ടറി എം എം ബഷീര്‍ മദനി, ജില്ല പ്രസിഡന്റ് യു പി ബഷീര്‍ ഫാറൂഖി, സെക്രട്ടറി കെ ബി മുജീബ്, ടി എം അബ്ദുല്‍കരീം, അബ്ദുറസ്സാഖ് മൗലവി, ഇ കെ അഷ്‌റഫ് പ്രസംഗിച്ചു.
Back to Top