ഗ്ലോബല്‍ അലുംനി സംഗമവും അലുംനി ഹോസ്റ്റല്‍ ബ്ലോക്ക് സമര്‍പ്പണവും
പുളിക്കല്‍: മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ തങ്ങളുടെ മാതൃ സ്ഥാപനത്തിന് വേണ്ടി നിര്‍മ്മിച്ച ബോയ്‌സ് ഹോസ്റ്റല്‍ അലുംനി ബ്ലോക്ക് സമര്‍പ്പണവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 2019 ജൂലൈ 7 ഞായറാഴ്ച്ച രാവിലെ 9.30 ന് പുളിക്കല്‍ എം സി സി നഗറില്‍ വെച്ച് നടക്കും. ചടങ്ങില്‍ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
