7 Saturday
March 2026
2026 March 7
1447 Ramadân 18

ബലാത്കാരത്തിലൂടെ  മതം വളര്‍ത്താനാവില്ല: കെ എന്‍ എം

കണ്ണൂര്‍: മനുഷ്യരെ പിടിച്ചുനിര്‍ത്തി അടിച്ചും ഇടിച്ചും തൊഴിച്ചും അടിച്ചേല്‍പിക്കേണ്ടതല്ല മതവിശ്വാസമെന്നും നിര്‍ഭയത്വവും സ്വാതന്ത്ര്യവും നല്‍കാത്ത മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും മനുഷ്യ മനസ്സിനെ സ്വാധീനിക്കാനാവില്ലെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ ) ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജൂലൈ 7-ന് കണ്ണൂരില്‍ പ്രസംഗകര്‍ക്കുള്ള പരിശീലന കേമ്പ് സംഘടിപ്പിക്കാനും 14-ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന പ്രതിഭാസംഗമത്തില്‍ കണ്ണൂര്‍, തലശ്ശേരി, പാനൂര്‍, തളിപ്പറമ്പ് ,വളപട്ടണം എന്നീ മണ്ഡലങ്ങളില്‍ നിന്ന് 10 വീതം പ്രതിഭകളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. സീനിയര്‍ ജില്ലാ വൈ.പ്രസിഡന്റ് കെ അബ്ദുല്‍മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, അഷ്‌റഫ് മമ്പറം, പി സാദിഖ് മാട്ടൂല്‍, പ്രഫ. അബ്ദുല്‍ ജലീല്‍ ഒതായി, വി വി മഹ്മൂദ് മാട്ടൂല്‍  പ്രസംഗിച്ചു.
Back to Top