7 Saturday
March 2026
2026 March 7
1447 Ramadân 18

പുസ്തകങ്ങള്‍ വിതരണം ചെയ്തു

കൊടുവള്ളി ഈസ്റ്റ് മണ്ഡലം എം ജി എമ്മിന്റെ പുസ്തക വിതരണം കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ കെ അബ്ദുസ്സമദ് നിര്‍വ്വഹിക്കുന്നു.
കൊടുവള്ളി: വായനാ ദിനാചരണത്തിന്റെ ഭാഗമായി ‘വയനാ മധുരം’ പദ്ധതി പ്രകാരം കൊടുവള്ളി ഈസ്റ്റ് മണ്ഡലം എം ജി എം കമ്മിറ്റി വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. മണ്ഡലം തല ഉദ്ഘാടനം കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ കെ  അബ്ദുസ്സമദ് നിര്‍വ്വഹിച്ചു. പുതിയ തലമുറയെ വായനാ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി സ്ത്രീകളില്‍ നിന്നും ധനസമാഹരണം നടത്തിയാണ് പുസ്തകങ്ങള്‍ ശേഖരിച്ചത്. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നടന്ന പരിപാടിയില്‍ റംല മഠത്തില്‍, സൈനബ ഓമശ്ശേരി, ഷാഹിദ കൊടുവള്ളി, ഷറീന അസ്‌ലം, ടി കെ റംല, എം ടി ഹാജറ നേതൃത്വം നല്‍കി.
Back to Top