നാച്വര്‍ ബ്രോ കാമ്പയിന് തുടക്കമായി
എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘നാച്വര്‍ ബ്രോ ഇക്കോ സീസണ്’ കാമ്പയിന്റെ ഉദ്ഘാടനം സീഡ് പെന്‍ വിതരണം ചെയ്ത് പരിസ്ഥിതി പ്രവര്ത്തകന് പ്രഫ. ശോഭീന്ദ്രനാഥ് നിര്‍വഹിക്കുന്നു
കോഴിക്കോട്: ‘വിണ്ണ് കുളിര്‍ക്കാന്‍ മണ്ണ് തളിര്‍ക്കാന്‍’ പ്രമേയത്തില്‍ എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘നാച്വര്‍ ബ്രോ ഇക്കോ സീസണ്’ കാമ്പയിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം ഫറോക്ക് കോളജില്‍ സീഡ് പെന്‍ വിതരണം ചെയ്ത് പരിസ്ഥിതി പ്രവര്ത്തകന് ശോഭീന്ദ്രനാഥ് നിര്‍വഹിച്ചു. കാമ്പസ് വിങ് ചെയര്മാന് ഷഫീഖ് അസ്ഹരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആയുര്‍വേദ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ അബ്ദുല്ലത്തീഫ് മുഖ്യാതിഥിയായി. ‘നന്മ മരം’ പദ്ധതിയുടെ ഉദ്ഘാടനം എം എസ് എം സംസ്ഥാന ട്രഷറര്‍ നസീഫ് അത്താണിക്കല്‍ നിര്‍വഹിച്ചു. കാമ്പസ് വിങ്ങ് കണ്‍വീനര്‍ അഡ്വ. നജാദ് കൊടിയത്തൂര്‍, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ ഷവാസ്, മിര്‍ഫാദ്, നാജിന്, ജസിന് നജീബ്, ജംഷാദ് എടക്കര, സാജിദ് പൊക്കുന്ന്, നിഹാല്‍ ചങ്ങരംകുളം, ഫഹീം പുളിക്കല്‍, ഫവാസ് ചാലിയം, അഫീഫ, തസനീം പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി മിഷന് പ്ലാസ്റ്റിക്ക് ഫ്രീ കാമ്പസ്, സീഡ് പെന്‍ പ്രമോഷന്, നന്മ മരം പദ്ധതി, രചനാ മത്സരങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും.
