7 Saturday
March 2026
2026 March 7
1447 Ramadân 18

  മലപ്പുറം ഈസ്റ്റ് ജില്ല  കെ എന്‍ എം കേഡേഴ്‌സ് അസംബ്ലി

മലപ്പുറം ഈസ്റ്റ് ജില്ല കെ എന്‍ എം കേഡേഴ്‌സ് അസംബ്ലി സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്യുന്നു.
എടവണ്ണ: ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ല കേഡേഴ്‌സ് അസംബ്ലി ആവശ്യപ്പെട്ടു. ഉപരിപഠനത്തിന് യോഗ്യത നേടിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ പെരുവഴിയിലാണ്. കേവലം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ട് പരിഹാരമാവില്ല. ആവശ്യമായ കേഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എടവണ്ണ ഇസ്‌ലാഹി സെന്ററില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അലി പത്തനാപുരം അധ്യക്ഷത വഹിച്ചു, ഫീല്‍ഡ് സ്‌ക്രീനിംങ്ങ്, റൂട്ട് ക്രമീകരണം, വിഭവ സമാഹരണം, സംഘടനാ ശാസ്ത്രം, നിലപാടുകളുടെ വ്യക്തത, ലൈറ്റനിങ് സെഷനുകള്‍ നടന്നു. അബദുല്‍കരീം വല്ലാഞ്ചിറ, ഡോ. എന്‍ ലബീദ്, എ നൂറുദ്ദീന്‍,  യൂനുസ് ചെങ്ങര, ഡോ. ജാബിര്‍ അമാനി, ജൗഹര്‍ അയനി കോട്, മുഹ്‌സിന്‍ തൃപ്പനച്ചി, എം കെ ബഷീര്‍, എം കെ മൂസ ആമയൂര്‍, കല്ലട കുഞ്ഞിമുഹമ്മദ്, അബ്ദുറഷീദ് ഉഗ്രപുരം നേതൃത്വം നല്‍കി.
Back to Top