7 Saturday
March 2026
2026 March 7
1447 Ramadân 18

ഫോക്കസ് ഇന്ത്യ  യു പി യഹ്‌യാഖാന്‍ സി ഇ ഒ, ഹിജാസ് സി ഒ ഒ

കോഴിക്കോട്: രാജ്യത്തെ പിന്നാക്ക  ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ  സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിതമായ ഫോക്കസ് ഇന്ത്യയുടെ പുതിയ ഭാരവാഹികളെ കോഴിക്കോട്ട് ചേര്‍ന്ന ഫോക്കസ് ഇന്ത്യ കൗണ്‍സില്‍ തെരഞ്ഞെടുത്തു. പ്രൊഫ. യു പി യഹ്‌യാഖാന്‍ ആണ് സി ഇ ഒ.  ഹിജാസ് കോഴിക്കോടിനെ സി ഒ ഒ ആയും എം ടി അനീസിനെ അഡ്മിന്‍ മാനേജര്‍ ആയും തെരഞ്ഞെടുത്തു. ജഅ്ഫര്‍ വാണിമേല്‍, പി സുഹൈല്‍ സാബിര്‍, അന്‍വര്‍ ബഷീര്‍ മങ്കട എന്നിവര്‍ ഡപ്യൂട്ടി സി ഇ ഒ മാരും ഡോ. ലബീദ് അരീക്കോട്, ജാബിര്‍ വാഴക്കാട്, റജുല്‍ ഷാനിസ് എന്നിവര്‍ ഡപ്യൂട്ടി സി ഒ ഒ മാരുമാണ്. ശുക്കൂര്‍ കോണിക്കല്‍ (സോഷ്യല്‍ വെല്‍ഫെയര്‍), അബ്ദുറശീദ് ഉഗ്രപുരം (ഫിനാന്‍സ്), എം കെ നൗഫല്‍ (ഫോക്കസ് കെയര്‍), സഫീര്‍ അരീക്കോട് (ഫോക്കസ് ലേണ്‍), ഫൈസല്‍ ഇയ്യക്കാട് (ഫോക്കസ് വെയര്‍), ഫുആദ് പാറക്കടവന്‍ (എച്ച്  ആര്‍), മജീദ് പുളിക്കല്‍ (പി ആര്‍ & ബ്രാന്റിംഗ്), ശരീഫ് തിരൂര്‍ (മീഡിയ), ടി കെ എന്‍ നാസര്‍ (സോഷ്യല്‍ മീഡിയ), ഒ പി സലീം (ഐ ടി), മഅ്‌റൂഫ് റസ്‌ലി (ഇവന്റ്), മുസലിഹ് ഹൈദരബാദ് (സ്‌ക്രിപ്റ്റ് & കണ്ടന്റ്), പി ഫിറോസ് ബാബു (സ്‌പോര്‍ട്‌സ് & ആര്‍ട്‌സ്), അഫ്‌സല്‍ പുളിക്കല്‍ (ഹെല്‍ത്ത് കെയര്‍), എന്‍ എന്‍ മുഹമ്മദ് റാഫി (ലീഗല്‍ അഫയേര്‍സ്) എന്നിവരെ വിവിധ വകുപ്പ് മാനേജര്‍മാരായും തെരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ ഡപ്യൂട്ടി മാനേജര്‍മാരായി പ്രൊഫ. അബ്ദുല്‍ജലീല്‍ ഒതായി, ശാക്കിര്‍ ബാബു കുനിയില്‍, ഹാരിസ് അരൂര്‍, അബ്ദുല്‍ വാരിഷ്, നബീല്‍ പാലത്ത്, പി സി അബൂബക്കര്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, മുഹ്സിൻ പാനൂര്‍, കെ അഹ്‌മദ്‌ കുട്ടി, എഞ്ചി. ജാഫര്‍ അലി, ശൗക്കത്തലി അരീക്കോട് എന്നിവരെയും തെരഞ്ഞെടുത്തു. കോഴിക്കോട് കിംഗ്‌ഫോര്‍ട്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ സംഗമത്തില്‍ പ്രൊഫ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ശുക്കൂര്‍ കോണിക്കല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി സുഹൈല്‍ സാബിര്‍, കെ അഹ്‌മദ്‌ കുട്ടി, ഡോ. ലബീദ് അരീക്കോട്, നബീല്‍ പാലത്ത്, അബ്ദുറശീദ് ഉഗ്രപുരം, എം ഹിജാസ്, അബ്ദുല്‍ വാരിഷ് പ്രസംഗിച്ചു.
Back to Top